തിരുവനന്തപുരം: കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാർ 2024 നവംബർ 28 മുതല്‍ മൂന്നു ദിവസം സംസ്ഥാന വ്യാപകമായി പണിമുടക്കും.
മാനേജ്മെന്‍റ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്
ജീവനക്കാരുടെ കുടിശികയായ 39 ശതമാനം ക്ഷാമബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്നു വർഷമായ ശമ്പള പരിഷ്കരണത്തിനു കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ മൂന്നു വർഷമായി തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സർക്കാരും സഹകരണമന്ത്രിയും കേരളാ ബാങ്ക് മാനേജ്മെന്‍റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്