10 കിലോ കഞ്ചാവുമായി ഒരാൾ കണ്ണൂരിൽ പിടിയിലായി

കണ്ണൂർ: കഞ്ചാവുമായി കാറില്‍ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ എക്സൈസിന്റെ പിടിയിലായി . തലശ്ശേരി ശിവപുരം സ്വദേശി പി .വി.നസീർ (45 ) ആണ് പിടിയിലായത്. കൂട്ടുപുഴ – ഇരിട്ടി ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ്പി 9.773 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലാകുന്നത്.

എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ്

കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ ഷാബു സി യും സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അബ്ദുല്‍ നാസർ ആർ.പി., അനില്‍ കുമാർ പി.കെ., പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ഖാലിദ് ടി, സിവില്‍ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ഷാൻ ടി .കെ., അജ്മല്‍ കെ.എം., അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →