ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് : ജനങ്ങള്‍ക്കു നന്ദി അറിയിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ “ഇന്ത്യ” സഖ്യത്തിനൊപ്പം നിന്ന ജനങ്ങള്‍ക്കു നന്ദി അറിയിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി ഹേമന്ദ് സോറനും ജെഎംഎം- കോണ്‍ഗ്രസ് പ്രവർത്തകർക്കും അഭിനന്ദനം നേരുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നതായി രാഹുല്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുഫലം അപ്രതീക്ഷിതം

ഭരണഘടനയ്ക്കൊപ്പം ജലവും വനവും ഭൂമിയും സംരക്ഷിക്കുന്നതിന്‍റെ വിജയമാണു സഖ്യം ജാർഖണ്ഡില്‍ നേടിയത്. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുഫലം അപ്രതീക്ഷിതമാണ്. പിന്തുണ നല്‍കിയ എല്ലാ വോട്ടർമാർക്കും കഠിനാധ്വാനം നടത്തിയ പ്രവർത്തകർക്കും നന്ദി. പരാജയം വിശകലനം ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →