.മലയിൻകീഴ്: അങ്കണവാടിയില്‍ മൂന്നുവയസുകാരി വീണ കാര്യം വീട്ടിലറിയിക്കാതെ മറച്ചുവച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ മനോജ്കുമാറിന്റെ നിർദ്ദേശാനുസരണം കമ്മിഷൻ അംഗം ഡോ.എഫ്.വിത്സണ്‍ നവംബർ 23 ന് വൈകുന്നേരത്തോടെ എസ്.എ.ടി ആശുപത്രിയിലെത്തി മാതാ-പിതാക്കളില്‍ നിന്നു മൊഴി എടുത്തു.
അങ്കണവാടി അധികൃതരുടെ ഗുരുതര വീഴ്ച.
അങ്കണവാടി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തലിലാണ് കേസെടുത്തിരിക്കുന്നത്.നവംബർ 21 വ്യാഴാഴ്ച പോങ്ങുംമൂട് ഷിബുനിവാസില്‍ രതീഷ്-സിന്ധു ദമ്ബതി കളുടെ മകള്‍ വൈഗ വീണ് കഴുത്തിന് പിറകില്‍ ക്ഷതമേറ്റിരുന്നു. സി.ടി. സ്കാനില്‍ തലയ്ക്ക്‌ആന്തരിക രക്തസ്രാവവും സുഷുമ്ന നാഡിക്ക് ക്ഷതവും സംഭവിച്ചതായി സ്ഥിരീകരിച്ചു..