തിരുവനന്തപുരം : നാഷണല്‍ ആയുഷ് മിഷൻ്റെ(NAM )ആഭിമുഖ്യത്തില്‍ സംസ്ഥാന തല നാച്ചുറോപ്പതി ദിനാചരണം തിരുവനന്തപുരത്ത് രാജധാനി ഓഡിറ്റോറിയത്തില്‍ നടന്നു. ഡോ സലജ കുമാരി പി ആർ,ജോയിൻ്റ് ഡയറക്ടർ,ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ(ISM )അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ സജിത് ബാബു ഐ എ എസ്, സ്റ്റേറ്റ് മിഷൻ ഡയറക്ടർ(SMD),നാഷണല്‍ ആയുഷ് മിഷൻ,(NAM)കേരള ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നാച്ചുറോപ്പതി യോഗ ചികിത്സാ സമ്പ്രദായത്തിൻ്റെ വികസനത്തിന് പല പ്രൊജക്‌ട്ടുകളും നാഷണല്‍ ആയുഷ് മിഷൻ ആസൂത്രണം ചെയ്തിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.
ഡോ.ടി ഡീ ശ്രീകുമാർ , ഡയറക്ടർ ഡിപ്പാർട്ട്മെൻ്റ് ഓഫ് ആയുർവേദ മെഡിക്കല്‍ എജ്യൂക്കേഷൻ(DAME); ഡോ അജിത അതിയാടത്ത്, ഡീ എം ഓ,ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ(ISM); ഡോ.പ്രിയദർശിനി ഡീ എം ഓ,(DMO)ഹോമിയോപ്പതി; ഡോ.ദിനേശ് കർത്ത,പ്രസിഡൻ്റ്,ഇന്ത്യൻ നാച്യൂറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ് മെഡിക്കല്‍ അസോസിയേഷൻ കേരള ചാപ്റ്റർ(INYGMA Kerala)എന്നിവർ ആശംസകള്‍ അർപ്പിച്ചു. ഡോ ഷൈജു കേ എസ്,ഡീ പി എം(DPM ),നാഷണല്‍ ആയുഷ് മിഷൻ(NAM )സ്വാഗതവും ഡോ ശ്രീകാവ്യ അരുണ്‍ നന്ദിയും രേഖപ്പെടുത്തി.ഡോ സുജിത് എസ് ആർ , ഡോ സോണിയ അനു എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നയിച്ചു