പരിധിവിട്ട് അധിക്ഷേപിക്കുന്നവർക്കെതിരെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. അധിക്ഷേപ കമന്റുകള്‍ എഴുതുന്ന പാവം കൂലി തൊഴിലാളികള്‍ തനിക്കെതിരെ കമന്റുകള്‍ എഴുതി തളരുമെന്നും പദ്മജ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
കുറിപ്പ് തുടർന്നു :
നിങ്ങള്‍ എനിക്കെതിരെ കമന്റുകള്‍ എഴുതി തളരുക മാത്രമേ ഉള്ളൂ.. നിങ്ങളുടെ അധിക്ഷേപ കമന്റുകള്‍ എനിക്ക് “”തീക്കട്ടയില്‍ ഉറുമ്ബ് അരിക്കുന്നതിനു തുല്യം””. പിന്നെ ഒരു സ്ത്രീയെ പരിധിവിട്ട് അധിക്ഷേപിക്കുന്നവരെ ഒരു സ്ത്രീയെന്ന നിലയില്‍ നിയമപരമായി കൈകാര്യം ചെയ്യാൻ എനിക്ക് അറിയാം…(CPM & CPI കാരെ ഞാൻ ഈ കൂട്ടത്തില്‍ പെടുത്തുന്നില്ല… കാരണം ഇടതുപക്ഷക്കാരുടെ എനിക്ക് എതിരെ ഉള്ള വിമർശം മാന്യമായി മാത്രം ഉള്ളതാണ് )
എന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരമാവധി കോണ്‍ഗ്രസുകാർ കാണുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം. അധിക്ഷേപ കമന്റുകള്‍ എഴുതുന്ന പാവം കൂലി തൊഴിലാളികളോട്.. ഇന്ന് എന്റെ കരുത്ത് എന്റെ പ്രസ്ഥാനം ആയ ഭാരതീയ ജനതാ പാർട്ടിയാണ്… ഞാനിപ്പോള്‍ കൂടുതല്‍ ധൈര്യവും അഭിമാനവും ഉള്ള ആളായി മാറിയിരിക്കുന്നു… എന്റെ പ്രസ്ഥാനം എനിക്കൊപ്പം ഉണ്ട്..’ ഇത്തരത്തിലാണ് പദ്മജയുടെ കുറിപ്പ്.