ഡല്‍ഹി: ലക്ഷക്കണക്കിന് ആളുകള്‍ മരിക്കാനിടയായ കോവിഡ് മഹാമാരിയെക്കുറിച്ചും പ്രതിരോധത്തിനായി നല്‍കിയ വാക്സിൻ കൈകാര്യം ചെയ്തതിനെക്കുറിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ.
.കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ അഞ്ചു ലക്ഷത്തോളം പേരുടെ ജീവൻ നഷ്‌ടമായി. ഇതിനെ പ്രതിരോധിക്കാൻ നടത്തിയ വാക്സിനുകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്തുവെന്നും പരാതിയിലുണ്ട്.
അന്വേഷണം നടത്തി നടപടി സ്വീകരിക്കണം
തന്‍റെ ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം ഭാര്യക്ക് കിഡ്നിക്കും ഹൃദയത്തിനും തകരാർ ഉണ്ടാകുകയും മരിക്കുകയും ചെയ്തു. ഇതുപോലെ നിരവധിയാളുകള്‍ ഇന്ന് വേദനയനുഭവിക്കുന്നുണ്ട്. വിഷയം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
