സൗദിയിൽ ഈ വർഷം 101 പേരെ .വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയില്‍ ഒരു വർഷത്തിനിടെ 101 പേരെ കർശന നിയമങ്ങള്‍ക്കു കീഴില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി റിപ്പോർട്ട് .
ഇസ്ലാമിക നിയമങ്ങള്‍ ഇവിടെ വളരെ കർശനമാണ് ഇവിടെ. കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച്‌ തന്നെ കുറ്റവാളികള്‍ കഠിനമായ ശിക്ഷയ്ക്ക് വിധേയരാകുകയാണ് പതിവ്. ഈ വർഷം, 2024ല്‍ 101 പേരെ ആണ് വധശിക്ഷക്ക് വിധിച്ചത്. ഇവരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായവരാണ്. 2022, 2023 വർഷങ്ങളെ അപേക്ഷിച്ച്‌, ഈ വർഷം ഇത്തരം ശിക്ഷകളുടെ എണ്ണം 3 മടങ്ങ് വർദ്ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ വർഷം ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെട്ടവരില്‍ പാക്കിസ്ഥാനികളാണ്.

ശിക്ഷിക്കപ്പെട്ട പൗരന്മാരുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്:പാകിസ്ഥാൻ – 21 പേർ, യെമനികള്‍; 20 പേർ, സിറിയ – 14 പേർ, നൈജീരിയ – 10 പേർ, ഈജിപ്ത് – 9 പേർ, ജോർദാൻ, എത്യോപ്യ – 8 പേർ വീതം, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, സുഡാൻ – 3 പേർ വീതം – 101 പേർക്കാണ് വധശിക്ഷ നടപ്പാക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →