തിരുവനന്തപുരം: വയനാടിനെ അവഗണിക്കുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . വയനാട്ടിലെ ദുരിതബാധിതരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയത്തില്‍ പ്രതിഷേധിച്ച് നവംബർ 21 ന് സി.പി.ഐ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ദേശീയ കൗണ്‍സില്‍ അംഗം എൻ.രാജൻ ജില്ലാ അസി. സെക്രട്ടറി അരുണ്‍ കെ.എസ് എന്നിവർ സംസാരിച്ചു. ജില്ലാ അസി. സെക്രട്ടറി പള്ളിച്ചല്‍ വിജയൻ സ്വാഗതവും, സംസ്ഥാന കൗണ്‍സില്‍ അംഗം രാഖി രവികുമാർ നന്ദിയും പറഞ്ഞു
