ഡല്‍ഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് 50 ശതമാനം തൊഴിലാളികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന ഡല്‍ഹി സർക്കാർ നിർദ്ദേശം നല്‍കി . ഡല്‍ഹിയിലെ വിവിധയിടങ്ങളിലെ വായുമലിനീകരണം എയർ ക്വാളിറ്റി ഇൻഡെക്സ് (എ ക്യൂ ഐ) അനുസരിച്ച് ഉയർന്ന അളവിലാണ്. ഇതോടെയാണ് അധികൃതർ കർശനമായ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. പുതിയ തീരുമാനത്തില്‍ കൂടുതല്‍ ചർച്ചകള്‍ നടത്താൻ നവംബർ 20 ന് ഉച്ചയ്ക്ക് ഒരു മണിക്ക് സെക്രട്ടറിയേറ്റില്‍ യോഗം വിളിച്ച് ചേർത്തതായി ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.
പഴയ മോഡല്‍ ഡീസല്‍ വാഹനങ്ങള്‍,വലിയ ചരക്കുവാഹനങ്ങള്‍ തുടങ്ങിയവ റോഡുകളില്‍ നിന്ന് പൂർണമായും നിരോധിച്ചു.
അടുത്തിടെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സർക്കാർ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ആവശ്യസേവനങ്ങള്‍ ഒഴികെ ഡല്‍ഹി രജിസ്‌ട്രേഷനുകള്‍ ഉളള പഴയ മോഡല്‍ ഡീസല്‍ വാഹനങ്ങള്‍,വലിയ ചരക്കുവാഹനങ്ങള്‍ തുടങ്ങിയവ റോഡുകളില്‍ നിന്ന് പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഐഐടിയുമായി സഹകരിച്ച് ക്ലൗഡ് സീഡിംഗ് നടത്താനുളള ശ്രമം നടത്തിയിരുന്നു.
വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയെ മുൻനിർത്തി പത്ത് മുതല്‍ പന്ത്രണ്ടാം ക്ലാസിലുളളവർക്ക് താല്‍ക്കാലികമായി അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം തടയുന്നതിനായി കഴിഞ്ഞ വർഷം ഡല്‍ഹി സർക്കാർ കാണ്‍പൂരിലെ ഐഐടിയുമായി സഹകരിച്ച് ക്ലൗഡ് സീഡിംഗ് നടത്താനുളള ശ്രമം നടത്തിയിരുന്നു. ഈ വർഷം നടപ്പിലാക്കാനുളള ശ്രമങ്ങള്‍ ഓഗസ്റ്റില്‍ ആരംഭിച്ചെങ്കിലും ഇതുസംബന്ധിച്ച യോഗം ഇതുവരെ നടന്നിട്ടില്ല
