.ഡൽഹി : രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 400ലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായതിനാല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈൻ ആക്കിയതായി സർക്കാർ അറിയിച്ചു. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷൻ പ്ലാനിൻ്റെ (GRAP) സ്റ്റേജ് 4 പ്രകാരം കർശനമായ മലിനീകരണ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
സർക്കാർ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ നിർത്തിവെയ്ക്കും.
നവംബർ 18 തിങ്കളാഴ്ച രാവിലെ 8 മുതല്‍ ഗ്രേഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ടം ഡലഹിിയില്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു. നാലാം ഘട്ടത്തിലെ നിയമങ്ങള്‍ പ്രകാരം ട്രക്കുകള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്നവയോ എല്‍ എൻ ജി, സി എൻ ജി, ബിഎസ്-VI ഡീസല്‍ അല്ലെങ്കില്‍ വൈദ്യുതോർജ്ജം പോലുള്ള ട്രെക്കുകള്‍ ഒഴികെയുള്ളവക്കായിരിക്കും നിയന്ത്രണം. ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള അവശ്യേതര ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹനങ്ങളും നിരോധിക്കും. ഇവികള്‍, സി എൻ ജി, ബി എസ്-VI ഡീസല്‍ വാഹനങ്ങള്‍ക്ക് ഇളവുണ്ടാകും. മാത്രമല്ല ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈപ്പ് ലൈനുകള്‍ തുടങ്ങി സർക്കാർ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ നിർത്തിവെയ്ക്കും.
അതീവ ഗുരുതരമാണ് നിലവില്‍ ഡല്‍ഹിയിലെ സാഹചര്യം
രാജ്യത്തെ ഏറ്റവും മലിനമായ രണ്ടാമത്തെ നഗരമായി ഡല്‍ഹിയെ നവംബർ 17 ന്ഞാ യറാഴ്ച പട്ടികപ്പെടുത്തിയിരുന്നു. 441 ആണ് പലപ്പോഴും നഗരത്തില വായു ഗുണനിവാരം.ര രാജ്യത്ത് ഏറ്റവും കൂടുതൽ രേഖപ്പടുത്തിയ സ്ഥലം ഹരിയാനയിലെ ബഹദൂർഗഢ് ആണ്. ഇവിടെ 445 ആണ് ഐക്യുഎം. ഹരിയാനയിലെ തന്നെ ഭിവാനിയാണ് രണ്ടാം സ്ഥാനത്ത്. രാജസ്ഥാനിലെ ബിക്കാനീറാണ് ഡല്‍ഹി കഴിഞ്ഞാല്‍ നാലാം സ്ഥാനത്ത് ഉള്ളത്.
0 നും 50 നും ഇടയിലുള്ള എക്യുഐയാണ് ‘നല്ലത്‘.
മലിനീകരണ സാന്ദ്രതയുടെ അടിസ്ഥാനത്തില്‍ ആറായിട്ടാണ് എക്യുഐ തരംതിരിച്ചിരിക്കുന്നത്. 0 നും 50 നും ഇടയിലുള്ള എക്യുഐയാണ് ‘നല്ലത്’. 51 മുതല്‍ 100 വരെ ‘തൃപ്‌തികരം’, 101 നും 200 നും ഇടയിലുള്ള ലെവലുകള്‍ ‘മിതമായത്’, 201 മുതല്‍ 300 വരെ ദയനീയം, 301 മുതല്‍ 400 വരെ വളരെ മോശം, 401 മുതല്‍ 450 വരെ ‘കടുത്ത’ വായു മലിനീകരണം’ എന്നിങ്ങനെയാണ് പട്ടികപ്പെടുത്തിയത്
