പാലക്കാട്: ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണം മൃതശരീരങ്ങള്‍ കണ്ട് ആസ്വദിക്കാനാണ് പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനം നടത്തിയതെന്ന് സിപിഎം നേതാവ് എം. സ്വരാജ്. കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. വിഷയത്തില്‍ മാധ്യമങ്ങളെല്ലാം കേന്ദ്ര സർക്കാരിനെ വിമർശിച്ചത് സ്വാഗതാർഹമാണ്.
കേരളത്തിലെ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തി
മനസാക്ഷി തൊട്ട് തീണ്ടാത്ത പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചു. മനുഷ്യനെന്ന പദത്തിന് അർഹനല്ലാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും സ്വരാജ് പറഞ്ഞു.കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന സർക്കാർ സമരം നടത്തിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് അതിനെ പിന്നില്‍ നിന്ന് കുത്തിയെന്നും സ്വരാജ് വിമർശിച്ചു
