പാലക്കാട്: കോണ്‍ഗ്രസിന്‍റെ അന്തകവിത്താണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്. സന്ദീപിനെ ചുമന്ന് കോണ്‍ഗ്രസ് കുറച്ചുകൂടി നടക്കണം,. കഴിയാവുന്നത്ര ഇടങ്ങളില്‍ കൊണ്ടുപോകണം. ബി.ജെ.പിക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരിതപിച്ച സമയത്ത് എ.കെ. ബാലൻ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞെന്ന് മാത്രമേയുള്ളൂവെന്നും എം.ബി രാജേഷ് പറഞ്ഞു..കോണ്‍ഗ്രസില്‍ ധാരാളം ആർ.എസ്.എസ് ഏജന്‍റുമാരുണ്ട്. ഇപ്പോള്‍ പുതിയ ഏജന്‍റ് വന്നു എന്നേയുള്ളൂവെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു
വിഷം ചീറ്റിയയാളെ എടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.
സി.പി.എമ്മിലേക്ക് എടുക്കാൻ പറ്റുന്നയാളല്ല സന്ദീപെന്ന് തങ്ങള്‍ക്ക് അറിയാം. വിഷം ചീറ്റിയയാളെ എടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണ്. സന്ദീപ് ആർ.എസ്.എസിനെയും സവർക്കറെയും തള്ളിപ്പറയാൻ തയാറുണ്ടോ?