സന്ദീപ് വാര്യരെ കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസിനെ ഉപദേശിച്ചത് എസ് ഡി പി ഐ

പാലക്കാട് ;| ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇതുവരെ തന്നെ നയിച്ച ആര്‍ എസ് എസ് പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സി പി എം നേതാവ് എ കെ ബാലന്‍ പറഞ്ഞു. സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് യു ഡി എഫിനെ സാരമായി ബാധിക്കുമെന്ന് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.. അത് പരിപൂര്‍ണമായി ശരിയാണെന്നാണ് സി പി എമ്മിന്റെ അഭിപ്രായമെന്നും ബാലന്‍ വ്യക്തമാക്കി

സന്ദീപ് വാര്യരെ കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസിനെ ഉപദേശിച്ചത് എസ് ഡി പി ഐ മാക്കി.

കേരളം ഇന്നുവരെ കാണാത്ത രൂപത്തില്‍ വര്‍ഗീയത ഛര്‍ദിച്ച സന്ദീപ് വാര്യരെ തുറന്നുകാട്ടുകയാണ് മുരളീധരന്‍ ചെയ്തത്. മുരളി പറഞ്ഞതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. പാലക്കാട് വിജയിക്കാന്‍ സന്ദീപ് വാര്യരെ കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസിനെ ഉപദേശിച്ചത് എസ് ഡി പി ഐ ആണ്. ആര്‍ എസ് എസിനെ ഒരു തരത്തിലും തള്ളിപ്പറയാത്ത സന്ദീപ് വാര്യരെ സ്വീകരിച്ചതിന് കോണ്‍ഗ്രസ് നല്ല വില കൊടുക്കേണ്ടിവരുമെന്നും ബാലന്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →