ഡല്‍ഹി: ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ഓണ്‍ലൈനാക്കി. വായുമലിനീകരണം പരിധി വിട്ടതോടെയാണ് തീരുമാനം. . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, നടപ്പാത നിര്‍മാണം, നിലം കുഴിക്കല്‍, അഴുക്കുചാല്‍ നിര്‍മാണം, നിര്‍മാണ സാധനങ്ങളുടെ കയറ്റിറക്കല്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.
അന്തർ സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതു തടയും
വൈദ്യുതിയിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങള്‍ എന്നിവയൊഴികെ മറ്റെല്ലാ വാഹനങ്ങളും ഡല്‍ഹിയില്‍ ഓടുന്നതിന് നിരോധനമുണ്ട്. വായു ഗുണനിലവാര സൂചിക 424 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്