ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലെ അമ്പതാമത് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ചു. 2024 നവംബർ 8 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവർത്തി ദിനം. വകാരികമായി പ്രതികരിച്ചായിരുന്നു ചന്ദ്രചൂഡ് തന്റെ അവസാന പ്രവൃത്തിദിനത്തില്‍ കോടതിയുടെ പടവുകളിറങ്ങിയത്.
താൻ പൂർണ സംതൃപ്തനാണെന്ന് ജസ്റ്റീസ് ചന്ദ്രചൂഡ്
നാളെമുതല്‍ തനിക്കു കേസുകളില്‍ വിധി പുറപ്പെടുവിക്കാനാകില്ലെന്നും അതേസമയം താൻ പൂർണ സംതൃപ്തനാണെന്നും കോടതിമുറിയില്‍ സഹപ്രവർത്തകരെ അഭിസംബോധന ചെയ്തശേഷം അദ്ദേഹം പറഞ്ഞു. കോടതിയില്‍ താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് നവംബർ 9 നാണ് വിരമിക്കുന്നതെങ്കിലും 8 നായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. 2022 നവംബർ ഒമ്പതിനാണ് ചന്ദ്രചൂഡ് രാജ്യത്തിന്റെ 50-ാമത്തെ ചീഫ് ജസ്റ്റീസായി ചുമതലയേറ്റത്
