മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട ചർച്ചയുടെ തീയതി നീട്ടിവച്ചു

. തിരുവനന്തപുരം: മുനമ്പത്ത് വഖഫ് ബോർഡ് അവകാശമുന്നയിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തില്‍ ചർച്ചയുടെതീയതി നീട്ടിവച്ചു.2024 നവംബർ 16നു നിശ്ചയിച്ചിരുന്ന ഉന്നതതലയോഗം 28ലേക്കു മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 28ന് ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായാണ് ചർച്ച

പ്രശ്നം പരിഹരിക്കാൻ സർക്കാരിനു വലിയ താത്പര്യമില്ലെന്നു വ്യക്തമായി.

ഇതോടെ മുനമ്പം ഭൂമി തർക്കം വേഗത്തില്‍ പരിഹരിക്കാൻ സർക്കാരിനു വലിയ താത്പര്യമില്ലെന്നു വ്യക്തമായി. 16നു നിശ്ചയിച്ചിരുന്ന മന്ത്രിതല ചർച്ച നേരത്തേ നടത്തുമെന്നായിരുന്നു ബന്ധപ്പെട്ട മന്ത്രിമാർ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. എന്നാല്‍, നവംബർ 6ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ചർച്ചയുടെ തീയതി നീട്ടിവച്ചതായ മറുപടിയാണു ലഭിച്ചത്. ഇതോടെ പരിഹാരം നീളുമെന്ന് ഉറപ്പായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →