തിരുവനന്തപുരത്ത് നടന്ന കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു

ദല്‍ഹി: നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ നവംബർ ഒന്ന് മുതല്‍ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു.കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരുന്നത് .കാശ്മീരിൽ നിന്നുളള 126 യുവജനങ്ങളാണ് ആറ് ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്തെത്തിയത്. 2024 നവംബർ ഒന്നിന് നാലാഞ്ചിറ ഗിരിദീപം കണ്‍വൻഷൻ സെൻ്ററില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടികളുടെ ഉദ്ഘാടനംനിർവഹിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വികസനപ്രവർത്തനങ്ങള്‍ നേരില്‍കണ്ട് പഠിക്കാനാണ് യൂത്ത് എക്സ്ചേഞ്ച് പരിപാടി

കശ്മീരി പ്രതിനിധികള്‍ കേരള നിയമസഭ, ദൂരദർശൻ കേന്ദ്രം, വിക്രം സാരാഭായ് സ്പേസ് സെൻ്റർ-തുമ്ബ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ -ലക്ഷ്മീഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷൻ, മ്യൂസിയം, കോവളം ബീച്ച്‌ എന്നിവിടങ്ങള്‍ സന്ദർശിച്ചു. സ്വച്ഛതാ ഹി സേവ, ഏക് പേട് മാ കെ നാം ക്യാംപയ്നുകളിലും യുവജനങ്ങള്‍ പങ്കാളികളായി. രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെയും വൈവിധ്യമാർന്ന സംസ്‌കാരിക പാരമ്ബര്യത്തെയും കുറിച്ച്‌ അറിയാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വികസനപ്രവർത്തനങ്ങള്‍ നേരില്‍കണ്ട് പഠിക്കാനുമാണ് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എക്സ്ചേഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്

യുവജനങ്ങള്‍ക്ക് മെമെൻ്റോയും സമ്മാനങ്ങളും നല്‍കി

സന്ദർശനാനന്തരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ കേരള സദ്യ നുകർന്നാണ് യുവതി യുവാക്കള്‍ കാശ്മീരിലേക്ക് യാത്ര തിരിച്ചത്.രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ ഗവർണറും പങ്കു ചേർന്നു. യുവജനങ്ങള്‍ക്ക് മെമെൻ്റോയും സമ്മാനങ്ങളും നല്‍കിയാണ് സംഘത്തെ ഗവർണർ യാത്രയാക്കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്ര കുമാർ ധോദാവത്ത്, നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം.അനില്‍കുമാർ, സെൻട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. പാർവ്വതി എന്നിവരും സംബന്ധിച്ചു.

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും അനുഭവവേദ്യമാക്കുന്ന.സാംസ്കാരിക വിനിമയ പരിപാടി.

നവംബർ 6 ന് വൈകീട്ട് നടന്ന സമാപന സമ്മേളനം ആദായ നികുതി വകുപ്പ് കേരള പ്രിൻസിപ്പല്‍ ചീഫ് കമ്മീഷണർ അസിത് സിങ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം അനില്‍കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർമാരായ പി.സന്ദീപ് കൃഷ്ണൻ, ശ്രീ ഡി.ഉണ്ണികൃഷ്ണൻ, ശ്രീ സി .സനൂപ്, ശ്രീമതി ബിൻസി എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും അനുഭവവേദ്യമാക്കുന്നതായിരുന്നു സാംസ്കാരിക വിനിമയ പരിപാടി.

കശ്മീരിലെ തനത് കലകളും അതിഥികള്‍ പങ്ക് വെച്ചു. . തുടർന്നുള്ള ദിവസങ്ങളില്‍ നടന്ന കശ്മീരി ഉല്പന്നങ്ങളുടെ പ്രദർശനം മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണല്‍ ഡയറക്ടർ ജനറല്‍ വി. പളനിച്ചാമി, കാലിക്കറ്റ് സർവകലാശാല ഗാന്ധിയൻ ചെയർ വിസിറ്റിംഗ് പ്രൊഫസർ ഡോ. ആർ സുരേന്ദ്രൻ, ഡോ രഘു, ഡോ ഗോപകുമാർ എന്നിവർ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →