തിരുവനന്തപുരം: കാശ്മീരില്‍ നിന്നുള്ള യുവാക്കളെ ഇന്ത്യയുടെ ഇതരസംസ്കാരങ്ങള്‍ പരിചയപ്പെടുത്തുന്ന നെഹ്റു യുവകേന്ദ്രയുടെ കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു.നാലാഞ്ചിറയിലെ ഗിരിദീപം കണ്‍വെൻഷൻ സെന്ററില്‍ നവംബർ 2ന് നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സ്വച്ഛതാഹിസേവ ക്യാമ്പെയിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച നെഹ്റു യുവകേന്ദ്ര ജില്ലാതല ഓഫീസർമാർക്കുള്ള പുരസ്‌കാര വിതരണവും ഗവർണർ നിർവഹിച്ചു.
കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബർ 6 വരെ തിരുവനന്തപുരത്ത് നടക്കും
നെഹ്റു യുവകേന്ദ്ര കേരള സ്റ്റേറ്റ് ഡയറക്ടർ എം.അനില്‍കുമാർ,സെൻട്രല്‍ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി.പാർവതി,ജമ്മുകാശ്മീർ കണ്ടിജന്റ് ലീഡർ മുനീർ ഹുസൈൻ ആസാദ്,നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കാശ്മീരിലെയും കേരളത്തിലെയും കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിച്ചു. കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി 6വരെ തിരുവനന്തപുരത്ത് നടക്കും.കാശ്മീരി ഉല്പന്നങ്ങളുടെ പ്രദർശനം മുൻ കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.സെൻട്രല്‍ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി.പാർവതി സംസാരിച്ചു.