കല്‍പ്പറ്റ: കർണാടകയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ജിതിന്റെ വധുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍. വയനാട് മൂടക്കൊല്ലി സ്വദേശി ജിതിനാണ് (33) വാഹനാപകടത്തില്‍ മരിച്ചത്. പ്രണയവിവാഹം കഴിഞ്ഞ് ഒരുമാസം പോലും തികയുന്നതിന് മുമ്പാണ് വിധി വില്ലനായി വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയത്. ഒക്ടോബർ 31ന് കർണാടക ചാമരാജനഗറില്‍വച്ച് ജിതിനും സംഘവും സഞ്ചരിച്ച വാനിലേയ്ക്ക് മറ്റൊരു വാനിടിക്കുകയായിരുന്നു.സംഭവ സ്ഥലത്തുവച്ചുതന്നെ ജിതിൻ മരിച്ചു.ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്വകാര്യ ക്വാറിയിലെ ജീവനക്കാരനായിരുന്നു ജിതിൻ.
തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്ന മേഘ്നയെ ഒക്ടോബർ ആദ്യവാരമാണ് ജിതിൻ വിവാഹം കഴിച്ചത്. കടയില്‍വച്ചാണ് ജിതിൻ മേഘ്നയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തുടർന്ന് മേഘ്നയെ കാണാൻ ജിതിൻ കടയിലെത്തുന്നത് പതിവാക്കി. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നറിയിച്ചു.
നാടിനും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു
മേഘ്നയുടെ വീട്ടുകാരില്‍ നിന്ന് വിവാഹത്തിന് വലിയ സഹകരണമുണ്ടായിരുന്നില്ല. പഠിക്കാൻ താത്പര്യമുണ്ടെന്നും അതിനുള്ള സാഹചര്യമില്ലായിരുന്നുവെന്നും മേഘ്ന പറഞ്ഞപ്പോള്‍ വിവാഹശേഷം അതിനുള്ള സൗകര്യവും ജിതിൻ ചെയ്തു. കർണാടകയിലെ ഒരു കോളേജില്‍ മേഘ്നയെ പഠനത്തിനയച്ചു. . നവംബർ 2ന് ആയിരുന്നു ജിതിന്റെ സംസ്കാരച്ചടങ്ങ്. നാടിനും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു കുട്ടായി എന്ന് വിളിപ്പേരുള്ള ജിതിൻ. അച്ഛൻ: ബാബു, അമ്മ: ശ്യാമള. സഹോദരി ശ്രുതി
