ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശിതരൂർ

തിരുവനന്തപുരം : ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് തിരുവനന്തപുരം എംപി. ശശി തരൂര്‍. എന്നാൽ സംഭവം നടക്കുന്നത് താൻ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച്‌ പരാജയപ്പെട്ട കാലത്താണെന്നാണ് തരൂര്‍ പറയുന്നത്. അന്ന് വാജ്‌പേയി സര്‍ക്കാരിലെ ഒരു മന്ത്രി ന്യൂയോര്‍ക്കിലെ തന്റെ ഓഫീസിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ തങ്ങള്‍ ഇരുവരുടെയും കാഴ്ചപ്പാട് ഒന്നല്ലാത്തതിനാലും, രാജ്യത്തെ തങ്ങള്‍ വീക്ഷിക്കുന്ന വിധം വെവ്വേറെയായതിനാലും താന്‍ ഒഴിവാക്കിവിട്ടതാണെന്നും തരൂര്‍ മനസുതുറന്നു.

ഒരിക്കലും തനിക്ക് ഒരു ബിജെപിക്കാരനാകാന്‍ സാധിക്കില്ല

വര്‍ഷങ്ങളോളം താന്‍ ഒരു രാഷ്ട്രീയത്തിലാണ് പ്രവര്‍ത്തിച്ചത്, അന്നെല്ലാം താന്‍ വിമര്‍ശിച്ച മറ്റൊരു രാഷ്ട്രീയത്തിലേക്ക് പോകാന്‍ തനിക്ക് . സാധിക്കുമായിരുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒരുപക്ഷെ അവര്‍ തന്നെ വിദേശകാര്യ മന്ത്രിയാക്കുമായിരുന്നെന്നും എന്നാല്‍ ഒരിക്കലും തനിക്ക് ഒരു ബിജെപിക്കാരനാകാന്‍ സാധിക്കില്ലെന്നും താന്‍ മറുപടി പറഞ്ഞതായും തരൂര്‍ വെളിപ്പെടുത്തുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →