തൃശൂർ: പദ്മഭൂഷണ്‍ ഡോ. എൻ.ആർ. മാധവമേനോന്‍റെ സ്മരണാർഥം കേരള ബാർ കൗണ്‍സില്‍ നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കു നല്‍കുന്ന പ്രഥമപുരസ്കാരം സുപ്രീംകോടതി റിട്ട.ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിക്കും.
2024 നവംബർ 2 ന് ഉച്ചകഴിഞ്ഞു മൂന്നിനു ഹയാത്ത് റീജൻസിയില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സൂര്യകാന്ത് പുരസ്കാരം സമ്മാനിക്കും. പത്രസമ്മേളനത്തില്‍ അഡ്വ. ടി.എസ്. അജിത്ത്, അഡ്വ. എം.ആർ. മൗനിഷ് എന്നിവർ പങ്കെടുത്തു.
