കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു.തൊണ്ണുറ്റി നാല് വയസ്സായിരുന്നു. 2024 ഒക്ടോബർ 31വ്യാഴാഴ്ച വൈകീട്ട് 5.20ഓടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു.
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി ചെറുവിള്ളിയില്‍ മത്തായിയുടെയും, കുഞ്ഞമ്മയുടെയും എട്ട് മക്കളില്‍ ആറാമത്തെ മകനായി 1929 ജൂലൈയ് 22 നാണ് ജനനം. ദാരിദ്ര്യവും രോഗവും സിഎം തോമസിൻറ പഠനം നാലാം ക്ലാസില്‍ മുടക്കി. പോസ്റ്റല്‍ ഡിപ്പാർട്ട്മെന്റില്‍ അഞ്ചലോട്ടക്കാരൻ ആയി സിഎം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്ക്കൊപ്പം പ്രാർത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായില്‍ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സൗഹൃദമാണ് സിഎം തോമസിനെ വൈദികവൃത്തിയിലേക്ക് ആകർഷിച്ചത്.
2019-ല്‍ ഭരണചുമതലകളില്‍ നിന്ന് സ്ഥാനത്യാഗം ചെയ്തു.
1958സെപ്റ്റംബർ 21 ന് പത്തനംതിട്ട മഞ്ഞനിക്കര ദയറായില്‍ വച്ച് ഏലിയാസ് മാർ യൂലിയോസ് ബാവ കശീശപട്ടം നല്‍കി.ഫാ. സി. എം. തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദിക പട്ടം സ്വീകരിച്ചു.1974 ഫെബ്രുവരി 24 ന് ഡമാസ്കസിലെ സെന്റ് ജോർജ് പാത്രിയാർക്ക കത്തിഡ്രലില്‍ വച്ച് മാർ ദിവാന്നാസിയോസ് എന്ന പേരില്‍ മെത്രാപോലീത്തായയി വാഴിക്കപ്പെട്ടു.2002 ല്‍ ഡമാസ്കസില്‍ വെച്ച് തന്നെ യാക്കോബായ സഭയുടെ പ്രദേശിക തലവനായ ശ്രഷ്ഠ കാതോലിക്ക ബാവയായി അഭിക്ഷിക്തനായി. 2019-ല്‍ ഭരണചുമതലകളില്‍ നിന്ന് സ്ഥാനത്യാഗം ചെയ്തു.
കബറടക്കം
കബറടക്കം നവംബർ 1ന് പുത്തൻകുരിശിലെ പാത്രിയർക്കീസ് സെൻററിലെ സെന്റ് ഇഗ്നേത്തിയോസ് പള്ളിയില്‍ നടക്കുമെന്ന് യാക്കോബായ സഭ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു.