കണ്ണൂർ : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ജയിലിനകത്തായിട്ടും പ്രതികരിക്കാതെ കണ്ണൂരിലെ ഇടതു വനിതാ നേതാക്കള്‍. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ദിവ്യ ജയിലിലായത്. ഈ കാര്യത്തില്‍ സിപി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതി കെ.കെ ശൈലജ എന്നിവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉദ്യോഗസ്ഥൻ്റെ ജീവൻ അപഹരിച്ച പി.പി ദിവ്യയെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ ഇവർ മൗനം പാലിക്കുകയാണ്.
ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കള്‍ മാത്രമാണ് പി.പി. ദിവ്യയെ അനുകുലിച്ചു രംഗത്തുവന്നത്
ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ പി.പി ദിവ്യയെ സംഘടനാ നേതാക്കളായ എൻ. സുകന്യ, പി.കെ ശ്യാമള തുടങ്ങിയ നേതാക്കള്‍ തള്ളി പറയുകയോ സംഘടനാ വിരുദ്ധ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഡി.വൈ.എഫ്. ഐ സംസ്ഥാന നേതാക്കള്‍ മാത്രമാണ് തുടക്കത്തില്‍ പി.പി. ദിവ്യയെ അനുകുലിച്ചു രംഗത്തുവന്നത്. എന്നാല്‍ പാർട്ടി, ജീവനൊടുക്കിയ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രഖ്യാപിച്ചതോടെ ഇവരും പിൻവലിയുകയായിരുന്നു
ദിവ്യയെ വിമർശിച്ചുകൊണ്ടു രംഗത്തുവന്നത് സുനില്‍ പി. ഇളയിടം മാത്രമാണ്
ഇടതു സാംസ്കാരിക നായകരില്‍ സുനില്‍ പി. ഇളയിടം മാത്രമാണ് പി.പി ദിവ്യയെ വിമർശിച്ചുകൊണ്ടു രംഗത്തുവന്നത് എന്നാല്‍ സാംസ്കാരിക നായകരായ ടി. പത്മനാഭൻ ,എം. മുകുന്ദൻ, ഷാജി എന്നു കരുണ്‍,കരിവെള്ളൂർ മുരളി, എം.കെ മനോഹരൻ നാരായണൻ കാവുമ്പായി, തുടങ്ങിയവർ ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.