ഇന്ത്യ- ചൈന സേനാ പിന്മാറ്റം അന്തിമഘട്ടത്തിലെന്ന് പ്രതിരോധവൃത്തങ്ങള്‍

ഡല്‍ഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എല്‍എസി) യില്‍നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റം അവസാന ഘട്ടത്തില്‍.എല്‍എസിയിലെ നിർണായക സൈനിക പോയിന്‍റുകളായ ഡെപ്സംഗ്, ഡെംചോക് പ്രദേശങ്ങളില്‍നിന്നുള്ള സേനാ പിന്മാറ്റം അന്തിമഘട്ടത്തിലാണെന്ന് പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിച്ചു. സേനാ പിന്മാറ്റം പൂർണമാകുന്നതോടെ ഈ മാസാവസാനം തന്നെ ഇരുരാജ്യങ്ങളുടെയും പട്രോളിംഗ് പുനരാരംഭിക്കാനാണു ധാരണ.

എല്‍എസിയില്‍ നിർമിച്ച താത്കാലിക സൈനികനിർമിതികള്‍ പൊളിച്ചുമാറ്റുന്നു.

2020ലെ അതിർത്തി പ്രശ്നത്തിനുശേഷം ഇരു രാജ്യങ്ങളും എല്‍എസിയില്‍ നിർമിച്ച താത്കാലിക സൈനികനിർമിതികള്‍ പൊളിച്ചുമാറ്റുന്ന നടപടികള്‍ അവസാനഘട്ടത്തിലേക്കെത്തി. പൊളിച്ചുമാറ്റല്‍ നടപടികള്‍ ഇരുരാജ്യങ്ങളും പൂർത്തിയാക്കിയെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ന് (29.10.2024)ഉണ്ടാകുമെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →