മൂന്നാർ:മൂന്നാറിൽ ജനവാസമേഖലയിലിറങ്ങിയ പടയപ്പയെന്ന കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. ഗുണ്ടുമല എസ്റ്റേറ്റിലെ അപ്പർ ഡിവിഷനിലെ ജനവാസമേഖലയില്‍ 2024 ഒക്ടോബർ 25 വെള്ളിയാഴ്ച രാത്രി ഇറങ്ങിയ പടയപ്പ പച്ചക്കറി, വാഴ കൃഷി, ഷെഡ് എന്നിവയും നശിപ്പിച്ചു.
. തൊഴിലാളികളുടെ വീടിന് സമീപമുള്ള പച്ചക്കറി, വാഴകൃഷി കൂടാതെ അഞ്ചിലധികം ഷെഡുകളും കാട്ടാന ആക്രമണത്തില്‍ നശിച്ചു.
വെള്ളിയാഴ്ച രാത്രി പത്തോടെ എത്തിയ പടയപ്പ ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് മടങ്ങിയത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. രണ്ടാഴ്ചയായി ദേവികുളം, സൈലന്റ് വാലി , എക്കോപോയിന്റ് എന്നീ മേഖലയില്‍ തുടർച്ചയായി ഇറങ്ങിയ പടയപ്പ നിരവധി കൃഷിയിടങ്ങളും ഷെഡുകളും തകർത്തു.