തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പോലീസ്.ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർക്കുകയായിരുന്നു പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്. ഇതിനെയാണ് പോലീസ് എതിർത്തത്.
സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും
ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പോലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. സ്ഥാനാർഥി എന്ന നിലയ്ക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇളവ് തേടിയത്