കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി 2024 ഒക്ടോബർ 23 ന് ഒന്നരയോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമാണ് ജില്ലാ കളക്‌ട്രേറ്റിലെത്തി കളക്ടർ ആർ മേഘശ്രീക്ക് മുൻപാകെ പത്രിക നല്‍കിയത്.ഇതോടനുബന്ധിച്ച് കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.കല്‍പ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ എസ്‌കെഎംജെ സ്കൂള്‍ പരിസരത്ത് സമാപിച്ചു.
രാത്രികാല ഗതാഗത നിരോധനം,വന്യമൃഗ ശല്യം എന്നിവ പരിഹരിക്കുന്നതിനായി ഇടപെടുമെന്ന് വാഗ്ദാനം
രാഹുല്‍ ഗാന്ധി കെ സുധാകരൻ സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവർ തുറന്ന വാഹനത്തില്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഗ്ഗെയും സോണിയാ ഗാന്ധിയും റോഡ് ഷോ സമാപിക്കുന്ന സ്ഥലത്തേക്ക് എത്തി.പത്രികാ സമർപ്പണത്തിന് മുൻപ് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രിയങ്ക പ്രവർത്തകരോട് സംസാരിച്ചു.മത്സരിക്കാൻ അവസരം നല്‍കിയ കുടുംബത്തിനും കോണ്‍ഗ്രസിനും അവർ നന്ദി പറഞ്ഞു.രാത്രികാല ഗതാഗത നിരോധനം,വന്യമൃഗ ശല്യം എന്നിവ പരിഹരിക്കുന്നതിനായി ഇടപെടുമെന്ന് വാഗ്ദാനം നല്‍കി
മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരെ സംസ്ക്കരിച്ച പുത്തുമലയും പ്രിയങ്ക .സന്ദർശിച്ചു
പ്രിയങ്കക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയും സംസാരിച്ചു.പിന്തുണക്ക് നന്ദിയുണ്ടെന്ന് പറഞ്ഞ രാഹുല്‍ സഹോദരി ഇനി ഒപ്പമുണ്ടാവുമെന്നും പിന്തുണനല്‍കണമെന്നും പറഞ്ഞു.പത്രികാ സമർപ്പണത്തിന് ശേഷം മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരെ സംസ്ക്കരിച്ച പുത്തുമലയും പ്രിയങ്ക .സന്ദർശിച്ചു.തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി എത്തും.ജാർഖണ്ഡിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തേണ്ടതിനാല്‍ ഇതു കൂടി പരിഗണിച്ചാവും വയനാട്ടിലെ പ്രചാരണത്തിന്റെ അടുത്ത ഘട്ടം
