വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് ജസ്റ്റീസ് ജെ.ബി. കോശി

. കാഞ്ഞങ്ങാട്: കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് പാറ്റ്ന ഹൈക്കോടതി റിട്ട.ചീഫ് ജസ്റ്റീസും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാനുമായ ജസ്റ്റീസ് ജെ.ബി. കോശി.
നാട്ടിൻപുറങ്ങളിലും പട്ടയഭൂമികളിലും ചെറിയ കാടുകളില്‍പോലും അധിവസിച്ച്‌ പെറ്റുപെരുകുന്ന പന്നികള്‍ കാട്ടുപന്നികളല്ല. അവയെ നാട്ടുപന്നികളുടെ ഗണത്തില്‍പ്പെടുത്തി വെടിവച്ചു കൊല്ലാനും ജനങ്ങള്‍ക്കു ഭക്ഷിക്കാനും അനുമതി നല്കണമെന്നു ജസ്റ്റീസ് കോശി ആവശ്യപ്പെട്ടു. വൈഎംസിഎ കേരള റീജണിന്‍റെ ആഭിമുഖ്യത്തില്‍ കാസർഗോട്ടുനിന്ന് തിരുവനന്തപുരത്തേക്കു നടത്തുന്ന സപ്തതിസന്ദേശ സമാധാനയാത്ര കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഹർജി

ജാഥാ ക്യാപ്റ്റനും വൈഎംസിഎ കേരള റീജ്യൻ ചെയർമാനുമായ ജോസ് നെറ്റിക്കാടനു വൈഎംസിഎ പതാക കൈമാറിക്കൊണ്ടാണു ജസ്റ്റീസ് ജെ.ബി. കോശി ഉദ്ഘാടനം നിർവഹിച്ചത്. മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്നും പുതിയ ഡാം നിർമിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഭീമഹർജി സമർപ്പിക്കാനുള്ള ഒപ്പുശേഖരണവും യാത്രയ്ക്കൊപ്പം നടത്തും

ചടങ്ങില്‍ വൈഎംസിഎ കാസർഗോഡ് സബ് റീജണ്‍ ചെയർമാൻ സണ്ണി മാണിശേരി അധ്യക്ഷത വഹിച്ചു.തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ. സി.പി. മാത്യു, മാനുവല്‍ കുറിച്ചിത്താനം, വർഗീസ് പള്ളിക്കര, ഡോ. കെ.എം. തോമസ്, അഡ്വ. വി.സി. സാബു, അഡ്വ. സജി തമ്ബാൻ, വർഗീസ് അലക്സാണ്ടർ, വി.എം. മത്തായി, ബേബി ചെറിയാൻ, സാജു വെള്ളേപ്പള്ളി, സിസിലി പുത്തൻപുര, ലാബി ജോർജ്, സി.എം.ബൈജു, കുര്യൻ തുമ്ബുക്കല്‍ എന്നിവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →