ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു

.ന്യൂഡല്‍ഹി: മണിപ്പൂരിൽ ആസാം അതിർത്തിയിലെ ജിരിബാം ജില്ലയില്‍ 2024 ഒക്ടോബർ 19 ന് പുലർച്ചെ വെടിവയ്പും ബോംബേറും തീവയ്പുമുണ്ടായതായി റിപ്പോർട്ടുകൾ. . ജിരിബാം ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെ ബോറോബെക്കര പ്രദേശത്താണു അക്രമമുണ്ടായത്. പുലർച്ചെ 5.30ഓടെ കുക്കികളുടെ സംഘം ബോറോബെക്കര പോലീസ് സ്റ്റേഷനുനേരേ ആക്രമണം നടത്തിയതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നു ഡിജിപി രാജീവ് സിംഗ് പറഞ്ഞു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം

പോലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സുരക്ഷാസൈനികരും അക്രമികളും തമ്മില്‍ ഏറെനേരം വെടിവയ്പ് നടന്നു. മെയ്തെയ്കളുടെ മൂന്നു വീടുകള്‍ അക്രമികള്‍ കത്തിച്ചതായും ബോംബ് സ്ഫോടനങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പോലീസ് അറിയിച്ചു. രാവിലെ ഏഴുവരെ ഏറ്റുമുട്ടല്‍ തുടർന്നു. ഏറ്റുമുട്ടലിലും അക്രമങ്ങളിലും ആളപായമില്ല. സംഘർഷം വ്യാപിക്കാതിരിക്കാൻ സൈന്യവും സിആർപിഎഫും പോലീസും അടങ്ങിയ സംയോജിത സുരക്ഷാസേന മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി ഡിജിപി പറഞ്ഞു.

സമാധാന ചർച്ചകൾക്കുപിന്നാലെ വീണ്ടും സംഘർഷം.

മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മെയ്തെയ്, കുക്കി, നാഗ സമുദായങ്ങളിലെ ഏതാനും എംഎല്‍എമാരുമായി കേന്ദ്രസർക്കാർ ഡല്‍ഹിയില്‍ ചർച്ച നടത്തിയതിനു പിന്നാലെയാണു വീണ്ടും വലിയ സംഘർഷമുണ്ടായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →