ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തല്കാലം നീക്കമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന തയാറെന്ന് വ്യോമസേന മേധാവി എയർ മാർഷല്‍ എ പി സിംഗ് നേരത്തെ അറിയിച്ചിരുന്നു. സ്ഥിതി നിരീക്ഷിക്കുകയാണെന്നും രക്ഷാ ദൗത്യത്തിന് ഇപ്പോള്‍ നീക്കമില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാളാണ് അറിയിച്ചത്.
സമാധാന ശ്രമങ്ങളുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്.
സംഘർഷം വ്യാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതില്‍ കടുത്ത ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാന ശ്രമങ്ങളുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്. ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കണമെന്നും വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിന്റെ അന്തിമതീരുമാനം അനുസരിച്ച് നടപടികള്‍ കൈകൊള്ളുമെന്നും എയർ മാർഷല്‍ എ പി സിങ് വ്യക്തമാക്കിയിട്ടുണ്ട്.
മിസൈല്‍ ആക്രമണം അടക്കം തടയാനുള്ള സാങ്കേതിക വിദ്യ രാജ്യത്തിനുണ്ടെന്നും ഇതിന്റെ എണ്ണം കൂട്ടുകയാണ് ലക്ഷ്യമെന്നും വ്യോമസേന മേധാവി വ്യക്തമാക്കിയിരുന്നു.
