കുപ്‌വാര : ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു . ഓപ്പറേഷൻ ഗുഗൽധാർ എന്ന് പേരിട്ട തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഒക്ടോബർ 5 ശനിയാഴ്ച രാവിലെയോടെ 2 ഭീകരരെ വധിച്ച കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതായാണ് വിവരം
നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സൈന്യം കുപ്‌വാരയിലെ ഗുഗൽധറിൽ തിരച്ചിൽ നടത്തിയത്. ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതായാണ് വിവരം. മേഖലയിൽ ജമ്മു കശ്മീർ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം . പരിശോധന തുടരുകയാണ്.