ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. പദവിതന്നെ വേണ്ടെന്നുവയ്‌ക്കാൻ സര്‍ക്കാര്‍ നീക്കം.

തിരുവനന്തപുരം: എം.ആര്‍. അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. (പോലീസ്‌ ആസ്‌ഥാനം) സ്ഥാനത്തുനിന്ന് മാറ്റിയാല്‍ . പുതിയ എ.ഡി.ജി.പിയെ നിയമിച്ചേക്കില്ല. ആ പദവിതന്നെ വേണ്ടെന്നുവയ്‌ക്കാനാണു സര്‍ക്കാര്‍ നീക്കം. സംസ്‌ഥാന പോലീസ്‌ മേധാവി ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ്‌ ഇതുസംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.

പോലീസ്‌ ആസ്‌ഥാനത്ത്‌ രണ്ട്‌ അധികാരകേന്ദ്രങ്ങള്‍ ഇനി വേണ്ടെന്ന നിലപാടിൽ സര്‍ക്കാർ

ലോക്‌നാഥ്‌ ബെഹ്‌റ പോലീസ്‌ മേധാവിയായിരിക്കേയാണു ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. തസ്‌തിക സൃഷ്‌ടിച്ചത്‌.മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായ അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യത്തില്‍ ആ തസ്‌തികതന്നെ വേണ്ടെന്ന നിലപാടിലാണ്‌ ആഭ്യന്തരവകുപ്പ്‌. ഇതോടെ, ക്രമസമാധാനച്ചുമതല വീണ്ടും സംസ്‌ഥാന പോലീസ്‌ മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. പോലീസ്‌ ആസ്‌ഥാനത്ത്‌ രണ്ട്‌ അധികാരകേന്ദ്രങ്ങള്‍ ഇനി വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരെന്നാണു സൂചന.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →