മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബറില്‍

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബര്‍ രണ്ടു മുതല്‍ 18 വരെ നടക്കും.

100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെയാണ്‌ വിസ്‌തരിക്കുക. രണ്ടു ഘട്ടങ്ങളിലായാണ്‌ വിചാരണ. രണ്ടാം ഘട്ടം 2025 ജനുവരിയില്‍ പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ്‌ കോടതിയാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. അന്വേഷണ ഉദ്യോഗസ്‌ഥര്‍ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ്‌ വിസ്‌തരിക്കുക.

ശ്രീറാം വെങ്കിട്ടരാമനും വഫയും സഞ്ചരിച്ച കാര്‍ ഇടിച്ചാണ്‌ ബഷീര്‍ കൊല്ലപ്പെടുന്നത്‌.

രണ്ടു മുതല്‍ ആറു വരെയുള്ള സാക്ഷികള്‍ സംഭവം കണ്ടു എന്നാണ്‌ പൊലീസ്‌ പറയുന്നത്‌. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടര്‍ വകുപ്പ്‌ നിയമം 184 എന്നിവ അനുസരിച്ചാണ്‌ വിചാരണ പരിഗണിക്കുക. 2019 ഓഗസ്‌റ്റ്‌ മൂന്നിന്‌ വെളുപ്പിന്‌ ഒരു മണിക്കാണ്‌ ഐഎഎസ്‌ ഉദ്യോഗസ്‌ഥന്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാര്‍ ഇടിച്ചു ബഷീര്‍ കൊല്ലപ്പെടുന്നത്‌. ശ്രീറാം നേരിട്ട്‌ കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായി കുറ്റം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ റെക്‌സ്‌ ഹാജരാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →