അന്‍വറാണു ശരിയെന്ന്‌ സൈബര്‍ സഖാക്കള്‍

കോട്ടയം : പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവന ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ച്‌ സിപിഎം നേതാക്കള്‍. മന്ത്രി വി.ശിവന്‍കുട്ടി, പി.ജയരാജന്‍, എ.എ.റഹീം എംപി, സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌്‌ പേജ്‌ എന്നിവിടങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌ത പ്രസ്‌താവനയ്‌ക്കു താഴെ പാര്‍ട്ടിയുടെയും നേതാക്കളുടെയും നിലപാട്‌ തള്ളി ഇടത്‌ പ്രൊഫൈലുകളില്‍ നിന്നും കമന്റുകള്‍ നിറയുകയാണ്‌. അന്‍വറാണു ശരിയെന്നാണ്‌ കമന്റിലൂടെ സൈബര്‍ സഖാക്കള്‍ പറയുന്നത്‌.

കമന്റുകള്‍

• .പാര്‍ട്ടിയാണ്‌ വലുത്‌, പിണറായി അല്ല. പിണറായിയുടെ ഉത്തരവ്‌ അനുസരിച്ചല്ല തീരുമാനങ്ങള്‍ എടുക്കേണ്ടത്‌.

• ജനങ്ങള്‍ അന്‍വറിനൊപ്പം. ഇത്‌ മനസ്സിലാക്കിയില്ലെങ്കില്‍ 2026ല്‍ ചരിത്ര തോല്‍വി ഏറ്റുവാങ്ങും. എന്നാണ്‌ ഒരു കമന്റ്‌.

• നേരിനൊപ്പം, അന്‍വറിനൊപ്പം എന്നാണ്‌ ഭൂരിപക്ഷം പേരും കമന്റ്‌ ചെയ്‌തിരിക്കുന്നത്‌.

• സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗമാണ്‌ മുഖ്യമന്ത്രി. അദ്ദേഹത്തോട്‌ ഒന്നു പറയൂ അദ്ദേഹത്തിനു ശേഷവും ഇവിടെ പാര്‍ട്ടി വേണമെന്ന്‌ എന്നാണ്‌

ഒരാള്‍ കമന്റ്‌ ചെയ്‌തിരിക്കുന്നത്‌.

• സാധാരണ സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ്‌ അന്‍വര്‍ ഉന്നയിച്ചത്‌. അതുകൊണ്ട്‌ വിഷയത്തില്‍ അന്‍വറിനൊപ്പം എന്നാണ്‌ മറ്റൊരു പ്രൊഫൈലില്‍ നിന്നുള്ള കമന്റ്‌.

പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനോട്‌ ഒപ്പമല്ല സിപിഎം സൈബര്‍ പ്രൊഫൈലുകള്‍

പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനോട്‌ ഒപ്പമല്ല സിപിഎം സൈബര്‍ പ്രൊഫൈലുകളെന്നാണ്‌ വ്യക്തമാകുന്നത്‌. സമൂഹമാധ്യമങ്ങളില്‍ അന്‍വറിനെ പിന്തുണയ്‌ക്കുന്ന ഇടതുസംഘം വലിയ തോതിലുണ്ടെന്ന്‌ പാര്‍ട്ടിക്ക്‌ അറിയാം. എന്നാല്‍ അന്‍വറിന്‍റെ കോണ്‍ഗ്രസ്‌ ബന്ധം ഓര്‍മപ്പെടുത്തിയ മുഖ്യമന്ത്രി അന്‍വര്‍ ഇടതു പശ്ചാത്തലമുള്ള ആളല്ലെന്ന്‌ പറഞ്ഞത്‌ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമായിരുന്നു. എന്നാല്‍ ഇതിനെ അപ്പാടെ തള്ളിയാണു പ്രതികരണങ്ങള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →