ആലംകോട് പഞ്ചായത്തിൽ രണ്ട് കുപ്പിവെള്ളകമ്പനിക്ക് അധികൃതരുടെ പച്ചക്കൊടി കുപ്പിവെള്ള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് ആലംകോടും കാളാച്ചാലും:പ്രക്ഷോപത്തിനൊരുങ്ങി സമര സമിതികള്‍

ആലംകോട് പഞ്ചായത്തിൽ രണ്ട് കുപ്പിവെള്ളകമ്പനിക്ക് അധികൃതരുടെ പച്ചക്കൊടി

കുപ്പിവെള്ള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് ആലംകോടും കാളാച്ചാലും:പ്രക്ഷോപത്തിനൊരുങ്ങി സമര സമിതികള്‍

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ രണ്ട് കുപ്പിവെള്ളകമ്പനിക്ക് അധികൃതരുടെ പച്ചക്കൊടി.ആലംകോട്, കാളാച്ചാൽ പ്രദേശങ്ങളിലാണ് കുടിവെള്ള കമ്പനികള്‍ക്ക് ആരംഭിക്കുന്നത്.

ഏതാനും വർഷം മുൻപ് ആലംകോട് സബീന റോഡിൽ നിർമാണം പൂർത്തീകരിച്ച കുപ്പി വെള്ള പ്ലാന്റ് ആണ് ഹൈക്കോടതി യുടെ അനുമതിയുണ്ട് എന്ന പേരിൽ അടുത്ത ദിവസം പ്രവർത്തനം ആരംഭിക്കാനിരിക്കുന്നത്.ഈ പ്ലാന്റിനെതിരെ പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ജനകീയസമിതി രൂപീകരിക്കുകയും കമ്പനി ഉടമയുടെ വീടിനു മുന്നിൽ ദിവസങ്ങളോളം കുടിൽ കെട്ടി സമരം നടത്തുകയും ചെയ്തിരുന്നു.തുടക്കത്തിൽ ആലംകോട് പഞ്ചായത്ത് കെട്ടിട നിർമാണത്തിന് അനുമതി നൽകിയത് വൻ വിവാദമായിരുന്നു.

ജനകീയസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി കുപ്പിവെള്ളകമ്പനിക്കുള്ള അനുമതി തടഞ്ഞു വെക്കുകയായിരുന്നുഎന്നാൽ ജനകീയസമരം അവസാനിച്ചഘട്ടം നോക്കി കമ്പനി ഉടമകൾ ഹൈകോടതിൽ നിന്ന് അനുമതി വാങ്ങി ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്

എന്നാൽ തങ്ങൾ വെള്ളം നരിപ്പറമ്പിൽ നിന്ന് കൊണ്ട് വന്നാണ് കുപ്പിവെള്ളം നിർമ്മിക്കുന്നതെന്നും പ്രവർത്തിക്കാനുള്ള അനുമതി ഹൈക്കോടതിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടെന്നും കമ്പനി ഉടമ പറഞ്ഞു.

സമാനമായ സാഹചര്യമാണ് കാളാച്ചാൽ പ്രദേശത്തും ഉള്ളത്.അവിടെ ആരംഭിക്കാനിരുന്ന കുപ്പിവെള്ള കമ്പനിക്ക് എതിരെ ജല ചൂഷണ ജാഗ്രതസമിതി ശക്തമായ സമരത്തിലാണ്.ഇതിനിടയിൽ പഞ്ചായത്ത് സെക്രട്ടറി കമ്പനികെട്ടിടത്തിന് അനുമതി നൽകിയെന്നാണ് സമിതിയുടെ ആരോപണം.കേരള ഹൈക്കോടതിയുടെ നിബന്ധനകൾ പോലും മറികടന്ന് ആലങ്കോട് പഞ്ചായത്ത് സെക്രട്ടറി നമ്പർ നൽകിയതിനെതിരെ വമ്പിച്ച ജനരോഷം ഉയരുന്നിരിക്കമാണ്.കുടിവെളളത്തിന് കടുത്ത ക്ഷാമം നേരിടുന്ന കാളാംകുന്ന്,കാളാച്ചാലിൽ ഉയരുന്ന കുപ്പിവെള്ള കമ്പനിക്കെതിരെ തുടക്കം മുതൽ ഗ്രാമവാസികൾ ശക്തമായി ശബ്‌ദം ഉയർത്തി വരികയാണ്.ഗ്രാമസഭയും പഞ്ചായത്ത് ഭരണ സമിതിയും കേരള ഹൈക്കോടതിയും ജനങ്ങളുടെ ആശങ്കകളും പ്രതിക്ഷേധവും ശരിവെച്ച് ഫാക്ടറി നിർമ്മാണ ആരംഭഘട്ടത്തിൽ തന്നെ ശക്തമായ നിലപാട് എടുത്തതാണ്.നിലവിലെ നിയമ വ്യവസ്ഥകൾ അനുസരിച്ച് തന്നെ പണി നിർത്തി വെക്കാൻ നേരത്തെ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയതാണ്.എന്നിട്ടും പണി തുടർന്നപ്പോൾ സ്റ്റോപ്പ് മെമ്മോ വ്യവസ്ഥകൾ കർശനമായി പാലിക്കണം എന്ന് പഞ്ചായത്തിനോട് ഹൈക്കോടതിയും ആവശ്യപ്പെട്ടതാണ്.ഹൈക്കോടതി ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ടിനോടും സെക്രട്ടറിയോടും നാട്ടുകാരുടെ പ്രതിനിധികളെയും ഫാക്ടറി ഉടമയെയും വിളിച്ച് ചേർത്ത് പ്രശ്നപരിഹാരം നടത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ചർച്ചകൾ വേണ്ട പോലെ വിജയിച്ചില്ല.ഹൈക്കോടതിയുടെ രമ്യമായ പരിഹാരം എന്ന നിർദ്ദേശം നടപ്പിലാക്കാൻ പോലും ഫാക്ടറി ഉടമ പഞ്ചായത്തിന് മുമ്പാകെ തയ്യാറാവാതെ ഉടക്കി നിൽക്കയാണെന്ന് സമിതി ഭാരവാഹികൾ പറയുന്നു.ഇതിനിടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് നമ്പർ ഇട്ട് നൽകിയത്. കുപ്പി വെള്ള ഫാക്ടറിക്ക് വേണ്ടിയുള്ള കെട്ടിടത്തിന് എന്ന് തന്നെയാണ് ഉടമ അപേക്ഷിച്ചിട്ടുള്ളതും.

വിവാദമായ,ഹൈക്കോടതി പോലും ഇടപെട്ട ഒരു വിഷയത്തിൽ ജനവികാരവും വ്യവസ്ഥകളും ലംഘിച്ച് സെക്രട്ടറിയുടെ നീക്കത്തിനെതിരെ വൻ ജനരോഷം ഉയർന്നിരിക്കയാണ്.ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നത് അടക്കമുളള വൻ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കാളാച്ചാൽ ജല ചൂഷണ ജാഗ്രതാ സമിതി കൺവീനർ ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ അറിയിച്ചു.

Share
അഭിപ്രായം എഴുതാം