13 കാരിയെ പീഡിപ്പിച്ച 61കാരൻ അറസ്റ്റിൽ‌; വിവരം പുറത്തായത് സ്കൂൾ കൗൺസിലിങ്ങിൽ

കൊല്ലം ചടയമംഗലത്ത് 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച 61 കാരൻ അറസ്റ്റിൽ. ചടയമംഗലം പൊലീസാണ് ആയുർ ഇളവക്കോട് ചരുവിള പുത്തൻവീട്ടിൽ സുന്ദരൻ ആചാരി യെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. 2022 ലാണ് സംഭവം നടക്കുന്നത്.

പ്രതി പെൺകുട്ടിക്ക് വള വാങ്ങുവാനായി പൈസ കൊടുക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി അധ്യാപകരോട് വിവരം പറയുകയും സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →