റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവകേരള സദസില്‍ പങ്കെടുത്തില്ലെങ്കില്‍ ശക്തമായ നടപടി:കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണി

November 25, 2023 - 11:02 am

വാർഡ് മെമ്പറുടെ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ ആലംകോട് മണ്ഡലം കമ്മിറ്റി രംഗത്ത്

ചങ്ങരംകുളം:നവകേരള സദസില്‍ പങ്കെടുക്കാന്‍ കുടുംശ്രീ അംഗങ്ങള്‍ക്ക് ഭീഷണി സന്ദേശം അയച്ചെന്ന പരാതിയില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്സ് രംഗത്ത്.ആലംങ്കോട് പഞ്ചായത്തംഗം വിനീതയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശമയച്ചത്.പങ്കെടുത്തില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ്സന്ദേശം. ചുരുങ്ങിയത് അഞ്ചു പേരെങ്കിലും പങ്കെടുക്കണമെന്നും മറ്റ് അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും അത് മാറ്റിവെച്ച് നവകേരള സദസില്‍ പങ്കെടുക്കണമെന്നും കുടുംബശ്രീയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെത്തിയ സന്ദേശത്തില്‍ പറയുന്നു.വരില്ല എന്ന് ഒരു അയല്‍ക്കൂട്ടം പ്രസിഡന്റും സെക്രട്ടറിമാരും ഗ്രൂപ്പില്‍ ഇടണ്ടെന്നും പോകുന്ന അഞ്ചു പേരുടെ പേരുകള്‍ നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി എത്തിയത്.നവകേരള സദസ്സിൽ ആളുകളെ കൂട്ടാൻ വേണ്ടി ആലംകോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ നടത്തുന്ന ഇത്തരം ഭീഷണി സ്വരങ്ങൾ ഒരിക്കലും അംഗീകരിച്ചു കൊടുക്കില്ലെന്നും, ഇതിനെതിരെ ശക്തമായ സമര പരിപാടിയിലേക്ക് ഇറങ്ങുമെന്നും ആലങ്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *