റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന് ഹൃദയാഘാതമുണ്ടായി എന്ന് വാർത്തകൾ പ്രചരിക്കുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് റഷ്യ രംഗത്തെത്തി. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ തറയിൽ കുഴഞ്ഞു വീണ് കിടക്കുന്ന നിലയിൽ പുടിനെ കണ്ടെത്തിയതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം ഉണ്ടായിരുന്നു.
ചില മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുടിന് ഹൃദയാഘാതമെന്ന വാർത്ത തള്ളി റഷ്യൻ സർക്കാർ രംഗത്തെത്തിയത്.
ഏറെക്കാലമായി പുടിന്‍റെ ആരോഗ്യനില മോശം ആണെന്നും പല പൊതു ചടങ്ങുകളിലും അദേഹത്തിൻ്റെ ഡ്യൂപ് ആണ് പങ്കെടുക്കുന്നത് എന്നും പ്രചാരണം ഉണ്ടായിരുന്നു. ഇതെല്ലാം കെട്ടുകഥകൾ ആണെന്നും പ്രസിഡന്‍റ് പൂർണ്ണ ആരോഗ്യവാൻ ആണെന്നും റഷ്യൻ സർക്കാർ വക്താവ്