വിക്രം രണ്ടാം ഭാഗം വരുമോ? പുത്തൻ ലുക്കില് ചിരിയുമായി കമല്ഹാസന്


എന്നും സിനിമ പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ഉലകനായകന് കമല്ഹാസന്. മലയാളികള്ക്കിടയിലും ആരാധകര് ഏറെയാണ് അദ്ദേഹത്തിന്. ഇപ്പോഴാ ഏറ്റവും പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില് വൈറലായി മാറിയിരിക്കുന്നത്.ബനിയനും കൂളിംഗ് ഗ്ലാസുമൊക്കെ ഇട്ട് അടിപൊളി ലുക്കിലാണ് താരത്തിനെ കാണാനാകുന്നത്.
നടന്റെ വേഷം കണ്ടപ്പോള് വിക്രം സിനിമയിലെ ലുക്ക് പോലെയുണ്ടെന്നാണ് ആരാധകര് പറയുന്നത്.

സോഷ്യല് മീഡിയയില് ചിത്രം വൈറലായി മാറിക്കഴിഞ്ഞു. നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എപ്പോഴാണ് സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുക എന്നും ആരാധകര് ചോദിക്കുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം കമല്ഹാസിന്റെ കരിയറില് വലിയ വഴിത്തിരിവായി മാറിയിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില് കോയമ്പത്തൂരില് നിന്ന് താന് മത്സരിക്കുന്നുണ്ടെന്ന് കമല് പറഞ്ഞിരുന്നു

Share
അഭിപ്രായം എഴുതാം