റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു; പരപ്പനങ്ങാടിയിൽ യുവാവ് അറസ്റ്റിൽ

October 7, 2023 - 10:29 am

നൗഷാദ്
പരപ്പനങ്ങാടി: റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനിയെ കടന്നുപിടിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് പരീന്റെ പുരയ്ക്കൽ നൗഷാദ് (32) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് വിദ്യാർഥിനി ക്ലാസ് കഴിഞ്ഞ് സഹപാഠിയെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ അഞ്ചപ്പുര ഒന്നാം റെയിൽവേ ഓവുപാലത്തിനടുത്തുവെച്ചാണ് സംഭവം. സമീപത്തെ കോൺക്രീറ്റ് പാതയോരത്തു തനിച്ചിരുന്ന നൗഷാദ് വിദ്യാർഥിനിയെ കടന്നുപിടിച്ച് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുവെന്നാണ് പരാതി. കുട്ടി ആർത്തുവിളിച്ചപ്പോൾ ഓടിയെത്തിയ ആളെ കണ്ട് ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് രക്ഷിതാവ് നൽകിയ പരാതിയിൽ പ്രദേശത്തെ സി.സി.ടി.വി. പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ പിടികൂടിയത്. കോടതി റിമാൻഡു ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *