റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൊബൈൽ അപകടകാരി ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

September 30, 2023 - 6:50 pm

മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. ബാറ്ററിയിലുണ്ടാകുന്ന തകരാറുകളാണ് മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം. ലിഥിയം അയോണ്‍ ബാറ്ററികളാണ് സാധാരണ സ്മര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാറ്. ഫ്ലാഗ്ഷിപ്പ് ഫോണുകളില്‍ ലിഥിയം പോളിമര്‍ ബാറ്ററികളും ഉപയോഗിക്കാറുണ്ട്. ബാറ്ററി ചാര്‍ജിംഗിലുണ്ടാകുന്ന തകരാറുകളാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്.

ചാര്‍ജിങ്

ചാര്‍ജിങ് ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ചാര്‍ജിംഗ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ് ആദ്യത്തെ കാര്യം. ഇത്തരത്തില്‍ ചാര്‍ജ് ചെയ്യുമ്പോല്‍ ഫോണ്‍ അമിതമായി ചൂടാവുകയും ചാര്‍ജിംഗ് പ്രക്രിയ കൃത്യമായി നടക്കാതെ വരികയും ചെയ്യുന്നു. ഏറെ നേരം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഫോണിന്റെ ഹീറ്റിംഗ് കപ്പാസിറ്റിക്കപ്പുറം പോവുകയും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിലേക്കെത്തുകയും ചെയ്യുന്നു. 100 ശതമാനം ചാര്‍ജ് ആയ ശേഷമേ പ്ലഗില്‍ നിന്നും എടുത്തുമാറ്റാവൂ എന്ന ചിന്ത ഒഴിവാക്കണം. കാരണം 20 മുതല്‍ 80 ശതമാനം വരെയാണ് ഓരോ ഫോണിന്റെയും ഹെല്‍ത്തി ചാര്‍ജിംഗ് ടൈം. ഫോണ്‍ ചൂടാകാനുള്ള സാഹചര്യം ഒഴിവാക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. ചൂടുള്ള പ്രതലങ്ങളിലോ, നേരിട്ട് സൂര്യപ്രകാശം തട്ടുന്ന സ്ഥലങ്ങളിലോ വെച്ച്‌ ചാര്‍ജ് ചെയ്യാതിരിക്കുക. ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു കാര്യം. കാരണം ഇടയ്ക്കിടെ ചാര്‍ജ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററി ലൈഫ് കുറയ്ക്കുമന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിവതും ഒറിജിനല്‍ ചാര്‍ജറും കേബിളും ഉപയോഗിച്ച്‌ ചാര്‍ജ് ചെയ്യാൻ ശ്രമിക്കുക. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം സപ്പോര്‍ട്ട് ചെയ്യാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച്‌ ചാര്‍ജ് ചെയ്യാതിരിക്കുക. കാരണം. കൂടുതല്‍ പവര്‍ ബാറ്ററിയിലേക്കെത്തുന്നത് ബാറ്ററിയുടെ ചാര്‍ജ് അബ്‌സോര്‍ബിംഗ് കപ്പാസിറ്റിയെ ബാധിക്കുകയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യും.

ഫോണ്‍ കെയ്സ്

കെയ്‌സുകളാണ് മറ്റൊരു വില്ലൻ. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ കെയ്‌സ് ഇട്ട് ചാര്‍ജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ചാര്‍ജിംഗ് വേളയില്‍ ബാറ്ററികള്‍ സ്വാഭാവികമായും ചെറിയ തോതില്‍ ചൂടാകും. എന്നാല്‍ കെയ്സ് ഇട്ട് ചാര്‍ജ് ചെയ്യുന്നത് ഫോണിലെ ചൂട് പുറത്തുപോകുന്നത് തടയും. അതിനാല്‍ തന്നെ കെയ്‌സ് ഇട്ടുകൊണ്ട് ഫോണ്‍ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ അതും അപകടത്തിലേക്ക് നയിച്ചേക്കാം.

ചാര്‍ജിംഗിന് വെച്ച്‌ കിടന്നുറങ്ങരുത്

രാത്രിയേറെ വൈകിയുള്ള ഫോണ്‍ ഉപയോഗത്തിന് ശേഷം കിടക്കുന്നതിന് തൊട്ടടുത്ത് ഫോണ്‍ ചാര്‍ജിംഗിനിട്ട് കിടന്നുറങ്ങുന്നവരാണ് നമ്മളില്‍ പലരും. ചാര്‍ജിംഗ് പൂര്‍ത്തിയായാല്‍ ഫോണിലേക്കുള്ള പവര്‍ ഫോണ്‍ ഓട്ടോമാറ്റിക്കായി കട്ടാക്കും എന്നാണ് പറയുന്നത്. എന്നാല്‍ സോഫ്റ്റ്‌വെയറിൽ ഉണ്ടാകുന്ന ചെറിയ ബഗ്ഗുകളോ ഹാര്‍ര്‍ഡ് വെയര്‍ പ്രശ്‌നങ്ങളോ ഫോണിന്റെ ബാറ്ററിയിലേക്ക് അമിതമായി ചാര്‍ജ് കേറാൻ ഇടയാവുകയും ഒരുപക്ഷേ പൊട്ടിത്തെറിയിലെത്തുകയും ചെയ്യുന്നു.

ഹാര്‍ഡ് വെയര്‍ പ്രശ്‌നങ്ങള്‍

അതിസൂക്ഷമമായ ഇലക്‌ട്രോണിക് ചിപ്പുകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇവയ്ക്കുണ്ടാകുന്ന ചെറിയ തകരാറുകള്‍ പോലും ഫോണിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചേക്കാം. ഫോണ്‍ തറയിലേക്ക് വീഴുന്നതോ ശക്തിയായി എവിടെയെങ്കിലും ഇടിക്കുന്നതോ ഹാര്‍ഡ് വെയറിന് തകരാര്‍ സംഭവിക്കാൻ കാരണമാകും. യഥാസമയം ഇത് റിപ്പയര്‍ ചെയ്തില്ലെങ്കില്‍ പിന്നീട് ഷോര്‍ട്ട് സര്‍ക്യൂട്ടിലേക്ക് നയിക്കുകയും ചെയ്യുന്നു. മാത്രമല്ല ദീര്‍ഘസമയം ഫോണ്‍ ഉപയോഗിക്കുന്നതും ഫോണ്‍ ചൂടാകാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *