റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

21-കാരിയെ കാട്ടിലെത്തിച്ച് തീകൊളുത്തി, നില ഗുരുതരം; അമ്മയും സഹോദരനുംഅറസ്റ്റില്‍

September 30, 2023 - 5:02 am

ഇരുപത്തിയൊന്നുകാരിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഒരു കാട്ടിലേക്ക് കൊണ്ടു പോയ ശേഷം തീകൊളുത്തുകയായിരുന്നു
ഹാപുഢ്: യു പിയില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതാണ് വീട്ടുകാരെ കൊടുംക്രൂരതയിലേക്ക് നയിച്ചത്. ഇരുപത്തിയൊന്നുകാരിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഒരു കാട്ടിലേക്ക് കൊണ്ടു പോയ ശേഷം തീകൊളുത്തുകയായിരുന്നു. യുവതിയ്ക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന കര്‍ഷകര്‍ നിലവിളി കേള്‍ക്കുകയും പൊള്ളലേറ്റ നിലയില്‍ യുവതിയെ കണ്ടെത്തുകയുമായിരുന്നു
ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് മീററ്റിലുള്ള സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് യുവതിയെ മാറ്റി. യുവതിയുടെ നില അതിഗുരുതരമായി തുടരുകയാണ്. അമ്മയേയും സഹോദരനേയും പൊലിസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിന്റെ അച്ഛനെ കുറിച്ച് വീട്ടുകാര്‍ ചോദിച്ചെങ്കിലും യുവതി വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കാട്ടിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോയി തീകൊളുത്തിയതെന്ന് പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *