പുതുതായി അനുവദിച്ച കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ്‌ഓഫ് ചടങ്ങ് ആവശമാക്കാനൊരുങ്ങി കാസര്‍കോട്.രാജ്യത്തെ വിവിധ റൂട്ടുകളിലായി അനുവദിച്ച 9 വന്ദേഭാരത് സര്‍വീസുകള്‍ മറ്റന്നാള്‍ ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യും.
ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ്‌ഓഫ് തിരുവനന്തപുരത്തായിരുന്നുവെങ്കില്‍ ഇത്തവണ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ആരംഭം. ഫ്ലാഗ്‌ഓഫിനു ശേഷം തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനിന് 12 സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കുന്നുണ്ട്. പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തിരുവനന്തപുരത്തെത്തും.ആഴ്ചയില്‍ ഒരു ദിവസം അറ്റക്കുറ്റപ്പണിക്കായി എടുക്കുന്നതിനാല്‍ തിങ്കളാഴ്ച തിരുവനന്തപുരം- കാസര്‍കോട് റൂട്ടിലും ചൊവ്വാഴ്ച കാസര്‍കോട് -തിരുവനന്തപുരം റൂട്ടിലും ട്രെയിൻ സര്‍വീസ് ഉണ്ടായേക്കില്ല. ഉദ്ഘാടന ദിവസവും പിറ്റേ ദിവസവും യാത്രക്കാര്‍ക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാവില്ല. ജനപ്രതിനിധികളും ക്ഷണിക്കപ്പെട്ടവരും മാത്രമാണ് ആദ്യ ദിവസം യാത്ര ചെയ്യുക. ടിക്കറ്റെടുത്തുള്ള യാത്ര സര്‍വീസ് 26നാണ് തുടങ്ങുക.




