റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി എക്‌സ് പ്ലാറ്റ്‌ഫോം

September 20, 2023 - 6:22 pm

ട്വിറ്ററിനെ എക്‌സ് എന്ന് പേര് മാറ്റിയതിന് പിന്നാലെ അടിമുടി മാറ്റാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്‌ക്. ഇപ്പോൾ എക്‌സ് പ്ലാറ്റ്‌ഫോം സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മസ്‌ക്. ഇനി എക്‌സ്.കോം ഉപയോഗിക്കണമെങ്കിൽ പണം നൽകേണ്ടി വരുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഇലോൺ മസ്‌ക്.

വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇതോടെ ഉപഭോക്താക്കൾക്ക് ഇനി എക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെങ്കിൽ ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യ നൽകേണ്ടിവരും. എന്നാൽ എത്ര രൂപയായിരിക്കും നൽകേണ്ടി വരുമെന്നകാര്യങ്ങൾ സംബന്ധിച്ച് ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ട്.

എക്സിന് ഇപ്പോൾ 55 കോടി പ്രതിമാസ സജീവ ഉഉപഭോക്താക്കളുണ്ട്. ദിവസേന 10 കോടി മുതൽ 20 കോടി പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ എക്സുമായി ബന്ധപ്പെട്ട കണക്കുകൾ വെളിപ്പെടുത്തിയത്. നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ഇതിനായി സൗജന്യ സേവനം അവസാനിപ്പിക്കേണ്ടതുണ്ടെന്നും മസക് വ്യക്തമാക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *