കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സിപിഐഎം നേതാക്കളെ സംരക്ഷിക്കാൻ ഭരണസംവിധാനം മുഴുവൻ രംഗത്തെത്തി ; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കരുവന്നൂർ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളെ തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഞെട്ടിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം നേതാക്കളെ സംരക്ഷിക്കാൻ ഭരണസംവിധാനം മുഴുവൻ രംഗത്തെത്തി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സിപിഐഎമ്മിലെ ഉന്നത നേതാക്കളും ചേർന്ന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് അട്ടിമറിക്കാനുള്ള ഗൂഡനീക്കമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെതിരെ സിപിഐ മുൻ ബോർഡ് അംഗം സുഗതന്റെ ആരോപണം. വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് വിളിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥ എന്താണെന്ന് അറിയമാമോ എന്ന് ചോദിച്ചായിരുന്നു ഭീഷണിയെന്നും സുഗതൻ ആരോപിക്കുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസിനെതിരെയാണ് ആരോപണം.

കേസിൽ സിപിഐഎം ബലിയാടാക്കിയെന്ന ആരോപണങ്ങളുമായി രംഗത്തുവരികയാണ് കൂടുതൽ സിപിഐ അംഗങ്ങൾ. വലിയ ലോണുകളെടുത്തപ്പോൾ സിപിഐയെ അറിയിച്ചില്ല. മുതിർന്ന സിപിഐഎം നേതാക്കളെ രക്ഷിക്കാൻ തങ്ങളെ ബലിയാടാക്കിയെന്നും ബാങ്ക് ഡയറക്ടർ ബോർഡിലുള്ള സിപിഐ അംഗങ്ങൾ പറഞ്ഞു. ക്രമക്കേടുകൾ നടന്നത് സിപിഐഎമ്മിനുവേണ്ടിയാണെന്നും അംഗങ്ങൾ ആരോപിച്ചു. ഇ ഡി അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുൻ ഡയറക്ടർ ബോർഡ് അംഗം ലളിതൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →