കണ്ണൂർ: മന്ത്രിസഭാ പുനസംഘടന ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് കൺവീനർ ഇപിജയരാജൻ വ്യക്തമാക്കി.രണ്ടരവർഷം പൂർത്തിയാക്കാൻ ഇനിയും സമയമുണ്ട്.നേരത്തെയുള്ള ധാരണ അനുസരിച്ചു മുന്നോട്ട് പോകും.പുനസഘടനയുണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റിനിർത്തേണ്ട സാഹചര്യം നിലവിലില്ല.ഇടതു മുന്നണി യോഗം 2023 സെപ്തംബർ മാസം 20നു ചേരും.ലോകസഭ തെരഞ്ഞെടുപ്പും കേന്ദ്രസർക്കാരിനെതിരെയായ പ്രതിഷേധവും ചർച്ച ചെയ്യും.
സോളാർ ഗൂഡലോചനയിൽ അന്വേഷണം വേണമെന്നതിൽ കോൺഗ്രസിൽ തന്നെ രണ്ടാഭിപ്രായമുൺണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
അടുത്തയാഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിൽ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് ധരണായുണ്ടായേക്കും. ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിഞ്ഞേക്കും.പകരം ഗണേഷ്കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും. വീണ ജോർജ്ജിനെ സ്പീക്കറാക്കാനും ആലോചനയുണ്ട്