റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട് ഉപ്പളയിൽ പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

September 13, 2023 - 6:34 am

ഉപ്പള (കാസർകോട്): ഒന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിലാണ് സംഭവം. ഉപ്പള കൊടിബയൽ സ്വദേശികളായ സത്യനാരായണ-സുമംഗല ദമ്പതിമാരുടെ മകളാണ് മരിച്ചത്. 2023 സെപ്തംബർ 12 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മ സുമംഗലയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..

അമ്മയേയും കുഞ്ഞിനേയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്ററകലെയുള്ള മുളിഞ്ച വയലിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മംഗൽപ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ കൃത്യമായ മരണ കാരണം അറിയാൻ സാധിക്കുകയുള്ളുവെന്നു പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *