റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഉദുമ സ്വദേശിനി ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2023 മെയ് 16-നായിരുന്നു കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിൽ ഉദുമ സ്വദേശി 34 വയസുകാരി ദേവികയെ കഴുത്തറുത്ത് കൊന്നത്. യുവതിയുടെ സുഹൃത്ത് ബോവിക്കാനത്തെ സതീഷ് ഭാസ്ക്കർ അന്ന് തന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു.

ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊലപാതകം, ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.സംഭവം നടന്ന സംയം, പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ബ്യൂട്ടിഷ്യൻമാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തുകയായിരുന്നു. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജിൽ എത്തിച്ചതെന്നായിരുന്നു പ്രാഥമിക ഘട്ടത്തിൽ തന്നെ പൊലീസിൻറെ നിഗമനം.

നഗരത്തിലെ സെക്യൂരിറ്റി സ്ഥാപനം നടത്തിപ്പുകാരനായ പ്രതി യുവതിയുമായി അടുപ്പത്തിലായിരുന്നു. ദേവികയ്ക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇരുവരും വിവാഹിതരാണെങ്കിലും ബന്ധം തുടരുകയായിരുന്നു. കാഞ്ഞങ്ങാട് പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവതിയെ സതീഷ് നിർബന്ധിച്ച് ലോഡ്ജിലേക്ക് വിളിച്ച് കൊണ്ടുവരികയായിരുന്നു. ഇവിടുത്തെ 306-ാം നമ്പർ മുറിയിൽ എത്തിച്ച ശേഷം കൊല്ലുകയായിരുന്നു. ഭാര്യയെ വിവാഹ മോചനം നടത്താൻ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് സതീഷിൻറെ മൊഴി. പ്രതി ഇത്രയും കാലമായി റിമാൻറിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *