ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍സംഘത്തിന് യാത്രയയപ്പ്

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗികവസ്ത്രവും താരങ്ങളുടെ ജഴ്‌സിയും കിറ്റും പുറത്തിറക്കി. കേന്ദ്രകായികമന്ത്രി അനുരാഗ് ഠാക്കൂറാണു സെറിമോണിയല്‍ ഡ്രസ് പുറത്തിറക്കിയത്. ഹോക്കി താരങ്ങളായ പി.ആര്‍. ശ്രീജേഷ്, സവിത പുനിയ എന്നിവര്‍ ഔദ്യോഗിക വസ്ത്രമണിഞ്ഞ് ചടങ്ങിനെത്തി.
പുരുഷന്‍മാര്‍ക്കു കാക്കി നിറത്തിലുള്ള കുര്‍ത്തയും വനിതാ താരങ്ങള്‍ക്കു കാക്കി നിറത്തിലുള്ള സാരിയും ഉള്‍പ്പെടുന്നതാണു സെറിമോണിയല്‍ ഡ്രസ് കിറ്റ്. 23 മുതല്‍ ഒക്ടോബര്‍ 8 വരെ ചൈനയിലെ ഹാങ്ഷൗവിലാണു ഗെയിംസ്. സംഘത്തിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍(ഐഒഎ) ഔദ്യോഗിക യാത്രയയപ്പും നല്‍കി. ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ നേതൃത്വം നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →